കൊളംബോ:ശ്രീലങ്കയിലെ പണപ്പെരുപ്പത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി ജനം. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മാര്‍ച്ച് എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി.
വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്. പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചു. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോള്‍ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഇത് വാങ്ങേണ്ടി വരുന്നത്.
Post a Comment