തൊടുപുഴ: ഏഴുവയസ്സുള്ള കൊച്ചുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64-കാരന് 73 വർഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി.ജി. വർഗീസാണ് പോക്സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് 1,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജാതിക്ക ശേഖരിക്കാൻ പോയ കൊച്ചുമകനെയാണ് മുത്തച്ഛൻ പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് ഇത് കണ്ടത്. തുടർന്ന് മുത്തശ്ശി പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ ഇരയുടെ പിതാവ് കൂറുമാറിയിരുന്നെങ്കിലും കോടതി പ്രതിക്ക് പരാമവധി ശിക്ഷ നൽകുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 73 വർഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷാണ് കോടതിയിൽ ഹാജരായത്.
Post a Comment