പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ചു,യുവാവ് പിടിയിൽ


മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ  നിയമവിരുദ്ധമായി വിവാഹം  കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ്  കാലാചൗക്കി പൊലീസ് ഇയാള അറസ്റ്റ് ചെയ്തത്. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. പൊലീസ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 



പിറ്റേന്ന് പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. നിയമവിരുദ്ധമായി വിവാഹം നടത്താൻ വേണ്ടി കൂട്ടുനിന്നവരെ പൊലീസ് അന്വേഷിക്കുകയാണ്. 



ഡിസംബറിൽ നേരത്തെ, 15 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതിന് 27 കാരനായ യുവാവിനെ അഗ്രിപാഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭിവിക്കുന്നതിനാൽ പെൺകുട്ടിയെ അമ്മ പ്രതിയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post