മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരി ജീവനൊടുക്കി


കാസർഗോഡ്: മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ  ചെയ്തു. കാസർഗോഡ്  മേൽപറമ്പ്  കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.

കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈൽ പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

 

ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തില്‍ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post