അനേകം അൽഭുതങ്ങൾ - രോഗ സൗഖ്യങ്ങൾ തുടങ്ങിയവയുമായി മലയോരത്തിന്റെ വേളാങ്കണ്ണി ആയി ആലക്കോട് പാത്തൻപാറക്കടുത്ത് വേളാങ്കണ്ണി മാതാവിന്റെ ഒരു ദേവാലയം


മലയോരത്തിന്റെ ആ കരയുന്ന വേളാങ്കണ്ണി മാതാവ് : അനേകം അൽഭുതങ്ങൾ - രോഗ സൗഖ്യങ്ങൾ തുടങ്ങിയവയുമായി മലയോരത്തിന്റെ വേളാങ്കണ്ണി ആയി ആലക്കോട് പാത്തൻപാറകടുത്ത് ഒരു ദേവാലയം

പാത്തൻപാറ:- വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിലുള്ള കേരളത്തിലെ ഏക ദേവാലയമായ അമലഗിരി വേളാങ്കണ്ണി മാതാവിന്റെ ദേവാലയം അത്ഭുതങ്ങളുടെ ദേവാലയം ആയി മാറുന്നു.

പാത്തൻപാറയിൽ നിന്നും കനകക്കുന്ന് / പാലക്കയംതട്ട് പോവുന്ന വഴിക്കാനാണ് കരയുന്ന കണ്ണുകളുമായി അമലഗിരി അമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്. പാത്തൻപാറ പള്ളിയുടെ കുരിശുപള്ളി ആയി ആരംഭിച്ച അമലഗിരി മാതാവിന്റെ ദേവാലയം പിന്നീട് പല കാരണങ്ങളാൽ സജീവം അല്ലാതെ ആവുക ആയിരുന്നു.

അധികം ആരാലും അറിയപ്പെടാതെ കേരളത്തിലെ ഏക വേളാങ്കണ്ണി മാതാവിന്റെ ദേവാലയം അനാഥമാകുന്നതിനിടയിൽ ആണ് മാതാവിൽ നിന്നുണ്ടായ അനുഗ്രഹങ്ങൾ സാക്ഷ്യമായി മാറുന്നത്. പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് പല വിധത്തിൽ അനുഭവിച്ചറിയാൻ സാധിച്ചിരിക്കുകയാണ് അമ്മയുടെ അനുഗ്രഹങ്ങൾ. 

രോഗി സൗഖ്യങ്ങളും... വിദേശത്തു പോകാൻ സാധിക്കാതെ വലഞ്ഞവർക്ക് വിദേശത്തു പോകാൻ സാധിക്കുകയും... ലൈസൻസ് തടസം മാറിയത് തുടങ്ങി അനവധി അത്ഭുതങ്ങളാണ് അമലഗിരി മാതാവിന്റെ കാരുണ്യത്താൽ മലയോര ജനതയ്ക്ക് ലഭിക്കുന്നത്.

വഴിഅരികിൽ സ്ഥാപിതമായ മാതാവിന്റെ രൂപത്തിൽ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകി ഇറങ്ങിയതായി കാണാൻ സാധിക്കും.

അടഞ്ഞുകിടക്കുന്ന ദേവാലയത്തിന് ചുറ്റും 9 ജപമാല രഹസ്യങ്ങൾ ചൊല്ലി വലം വെച്ച് പ്രാർത്ഥിച്ചു ചോദിക്കുന്ന കാര്യങ്ങൾ സാധിച്ചു കിട്ടുന്നതായി അനുഭവസ്ഥർ പറഞ്ഞു.

കിലോമീറ്ററോളം പോയി വേളാങ്കണ്ണി മാതാവിനെ കാണണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാത്ത മലയോരത്തെ എല്ലാ പ്രിയപ്പെട്ടവർക്കും അഭയം തേടാൻ സാധിക്കുന്ന ഇടമാണ് അമലഗിരി മാതാവിന്റെ ദേവാലയം.

ദേവാലയത്തിലേക്കു പോകുന്ന വഴി അറിയാൻ  Contact എന്ന ലിങ്കിൽ ബന്ധപ്പെടാം.
അല്ലെങ്കിൽ +919562852171 എന്ന നമ്പറിൽ ബന്ധപ്പെടാം.
 

Post a Comment

Previous Post Next Post