കുറ്റ്യാടി: ഗോൾഡ് പാലസ് തട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റിയും സർവകക്ഷി സമരസഹായ സമിതിയും നടത്തുന്ന അനിശ്ചിതകാല സമരം 40 ദിവസം പിന്നിട്ടു. പ്രതികളിൽ ഭൂരിപക്ഷം ആളുകളുടെയും നാടായ കുളങ്ങര താഴയിൽ നടക്കുന്ന സമരം അനുദിനം ശക്തി പ്രാപിച്ചു വരികയാണ്. സമരത്തിൽ സർവ്വകക്ഷി രാഷ്ട്രീയപാർട്ടികൾ നേരിട്ട് പങ്കാളികളായതോടെ കുളങ്ങരതാഴ സമര കേന്ദ്രമായി മാറി. ഇന്നത്തെ സമരത്തിൽ ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് പുറമേ സിപിഐഎം വടയം ലോക്കൽ കമ്മിറ്റി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. പി പി ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമരം സിപിഐ(എം) വടയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു ടികെ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, എൻ വി വിജയൻ മാസ്റ്റർ, കെ ജി രാധാകൃഷ്ണൻ, കെ പി രവീന്ദ്രൻ, കെ സി ബിന്ദു, കെ പി ശോഭ, കെ നിഷ, വി പി സന്തോഷ്,. കെ വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത് എം സി കുമാരൻ മാസ്റ്റർ എന്നിവരും, പ്രവാസി ലീഗ് നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സി പി സലാം, സെക്രട്ടറി എൻ സി കെ നവാസ് എന്നിവരും സമര പന്തൽ സന്ദർശിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി, ഇ എ റഹ്മാൻ കരണ്ടോട്, സലാം മാപ്പിളാണ്ടി, മെഹബൂബ് പി കെ എന്നിവർ നേതൃത്വം നൽകി.
നീതിക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ട്; കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : സമരം നാല്പത് ദിവസം പിന്നിട്ടു
Malayoram News
0
Post a Comment