പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി.

 ഏറണാകുളം ഇടപ്പള്ളി ചിറമ്മേല്‍ വീട്ടില്‍ ആന്റണി ലോജി (36)യെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 

 

ഏറണാകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2020 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

 വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. എസ്.എം.എസ്. ഡിവൈ.എസ്.പി. പി. ശശികുമാര്‍, എ.എസ്.ഐ. മാരായ എം. രമേശന്‍, രജിത സുമം, സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

Previous Post Next Post