വിവാഹ വേദിയും തണൽ ബിരിയാണി ചാലഞ്ച് ഭാഗവാക്കായി


കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ ബിരിയാണി ചാലഞ്ച് പ്രവർത്തനങ്ങൾ സജീവമായി. അടുക്കത്തെ കോരങ്കോട്ട് ജമാലിന്റെ മകളുടെ വിവാഹ വേദിയിൽ വെച്ച് ബിരിയാണി ചാലഞ്ചിലേക്കുള്ള തുക കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഏറ്റുവാങ്ങി. തണൽ ഭാരവാഹികളായ പി.കെ. നവാസ്, ടി.കെ. റിയാസ്, അബ്ദുല്ല സൽമാൻ, ഡോ: പി.കെ.ഷാജഹാൻ, ഉബൈദ് വാഴയിൽ, പഞ്ചായത്ത് ഭാരവാഹികളായ എൻ.കെ. കുഞ്ഞബ്ദുല്ല, ജമാൽ പാറക്കൽ, വി.കെ.രാജൻ, എ. അബ്ദുൽ അസീസ്, കെ.പി. നൂറുദ്ദീൻ, എ.പി. ജൈസൽ, അലി കെട്ടിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post