കുറ്റ്യാടി പശുക്കടവിൽ ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നട തണമെന്നും ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ മാർച്ച് മു ന്നിന് ബൈക്കപകടത്തെത്തുടർന്ന് മരിച്ച ഇല്യാരത്ത് അനിലിന്റെ കുടുംബമാണ് നാദാപുരം ഡിവൈ.എസ്.പിക്ക് മുൻപാകെ പരാതി സമർപ്പിച്ചത് അനിലിന്റെ ഭാര്യയും മക്കളും മറ്റു ബന്ധുക്കളുമാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അനിൽ ഓടിച്ച ഇരുചക്രവാഹനം അദ്ദേഹത്തിന്റെ വീടിനു സമീപത്തെ പശുക്കടവ് കുറ്റ്യാടി റോഡിലെ വഴിയരികിൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. ബോധമില്ലാതെ റോഡിനു സമീപത്തെ കാനയിൽ കിടന്നിരുന്ന അനിലിനെ നാട്ടുകാരാണ് ആശുപ ത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ അനിൽ മരിക്കുകയായിരുന്നു. അനിൽ ഓടിച്ചവാഹ നത്തിൽ മറ്റൊരു വാഹനം ഇടിച്ചതാവാൻ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടി സ്ഥാനത്തിലാണ് ബന്ധുകൾ പരാതി നൽ കിയിരിക്കുന്നത്. അതിനിടെ അനിലിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ മറുതോങ്കര പഞ്ചായത്തു ഒൻപതാം വാർഡ് മെമ്പർ സി.പി. ബാബുരാജ് ചെയർ മാനും ടി.എ. അനീഷ് ഖജാൻജിയുമായി കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. യോഗത്തിൽ കെ. സൈനു ദ്ദീൻ, പി.സി. വാസു, മനോജ് മരുതേരി തുടങ്ങിയ വർ സംസാരിച്ചു.
പശുക്കടവ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ
Malayoram News
0
Post a Comment