പശുക്കടവ് മേലെ നെല്ലിക്കുന്ന് റോഡ് നാട്ടുകാർ ചേർന്ന് നന്നാക്കി


പശുക്കടവ്:പശുക്കടവ്മേലെ നെല്ലിക്കുന്ന് റോഡിൽ രൂപപ്പെട്ടിരുന്ന കുഴികൾ നാട്ടുകാർ ചേർന്ന് അടച്ചു. നാട്ടുകാർ സമാഹരിച്ച പണംകൊണ്ട് കോണ്ക്രീറ്റ് ചെയ്താണ് കുഴികൾ അടച്ചത്.റോഡിന്റെ തുടക്കത്തിൽ ഉള്ള കയറ്റത്തിൽ രൂപപ്പെട്ട കുഴിയിൽ ഏതാനും ദിവങ്ങൾക്ക് മുൻപ് ബൈക്ക് യാത്രക്കാർക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ മുൻകൈ എടുത്ത് റോഡിലെ കുഴികൾ അടച്ചത്.ഏതാണ്ട് ഇരുപതോളം ആൾക്കാർ പങ്കെടുത്താണ് റോഡിലെ കുഴികളടച്ചത്.

Post a Comment

Previous Post Next Post