ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകരുന്ന സേക്രഡ് ഹാർട്ട് സ്കൂൾ ജൂബിലി നിറവിൽ


പയ്യാവൂർ : പയ്യാവൂരിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകരുന്ന സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. 1948 ജനുവരി ഒന്നിന് സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച് ഹൈസ്കൂളായും പിന്നീട് ഹയർ സെക്കൻഡറി ആയും വളർന്ന് പയ്യാവൂരിന്റെ സാംസ്കാരിക ഭൂമികയെ പ്രശോഭിതമാക്കുന്ന ഈ വിദ്യാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) നിർവ്വഹിക്കപ്പെടുന്നു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ  ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ ആധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ടി പി അഷ്റഫ്, മടമ്പം ഫൊറോനാ വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, പാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ചെയർപേഴ്സൺ ഷീന ജോൺ, പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പി റ്റി എ പ്രസിഡന്റ് ഷിജു കുരുവിള എന്നിവർ ആശംസ നേർന്നു സംസാരിക്കും. ജൂബിലി കമ്മിറ്റി ചെയർമാൻ ഫാ. ജെയ്സൻ പള്ളിക്കര സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിന് ജനറൽ കൺവീനർ ഷാജിമോൻ റ്റി. കെ. നന്ദി പറയും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തതായി സംഘാടകർ അറിയിച്ചു.


Post a Comment

Previous Post Next Post