കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : സമരം ഒരു മാസം പിന്നിട്ടു.നീതിക്കായി ഉള്ള കാത്തിരിപ്പ് തുടരുന്നു


 ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു. ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടന പ്രവർത്തകർ  സമര പന്തലിൽ പ്രകടനമായി എത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ കെ ലീല ഉത്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ പി ചന്ദ്രി,ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി എം യാശോദ,രാധിക എന്നിവർ സംസാരിച്ചു. വരും ദിനങ്ങളിൽ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് നേതാക്കൾ അറിയിച്ചു. മാർച്ച്‌ 14 ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കുറ്റ്യാടി മുതൽ കുളങ്ങര താഴ വരെ സമര പ്രഖ്യാപന റാലിയും പൊതുസമ്മേളനവും നടക്കും. തുടർന്ന് സമരം പാർട്ടികൾ നേരിട്ട് ഏറ്റെടുക്കും.

Post a Comment

Previous Post Next Post