മദ്യപിച്ച് വാഹനമോടിച്ചാല്‍ കുടുങ്ങും; ഊതിച്ച് പരിശോധിക്കാൻ പൊലീസ്


മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനി കുടുങ്ങും. കോവിഡ് മൂലം രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന വാഹനപരിശോധന ശനിയാഴ്ച (ഏപ്രിൽ 9) രാത്രി മുതല്‍ പുനരാരംഭിക്കാൻ തീരുമാനമായി.

എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

അതോടെ കോവിഡ് നിയമലംഘനം തടയാനുള്ള പരിശോധനകള്‍ ഇനി പൊലീസ് നടത്തേണ്ടതില്ല. ആ സാഹചര്യത്തിലാണ് 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ വാഹനപരിശോധന തുടങ്ങുന്നത്.

മെഷീന്‍ ഉപയോഗിച്ച് ഊതിച്ചും മദ്യപരെ കണ്ടെത്താന്‍ നടപടി തുടങ്ങും. മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് നിയമലംഘനത്തിന് പരിശോധന ഉണ്ടാവില്ലെന്നു പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post