കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നിലമ്പൂർ സ്വദേശിയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി തൃശൂര്‍ കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് പ്രതി ബിജു ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.
അതേസമയം, പൊതു ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ലെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Post a Comment