നടുവിൽ തവുക്കുന്ന് കവലയിൽ വാഹനാപകടം
കരുവഞ്ചാൽ: പാലക്കാട് നിന്ന് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുമായി കാസർഗോഡ് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.നിരവധി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിനു കാരണം.ബ്രേക്ക് പോയശേഷവും രണ്ട് കൊടും വളവുകൾ വളച്ചു നിയന്ത്രണം വിട്ടാണ് വാഹനം അപകടത്തിൽപെട്ടത്. നിസാര പരുക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment