കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്



താമരശ്ശേരി: പുതുപ്പാടി  25-ാം
മൈൽ കെഎസ്ആർടിസി  ബസ്  പെട്ടി ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്ക് രണ്ടു പേർക്ക് പരിക്ക് .
 
25-ാം മൈൽ സ്വദേശി ദിലീപ് ,ഡ്രൈവർ ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഹംസ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻവശം അതേ ദിശയിൽ വരുകയായിരുന്ന പെട്ടി ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം.  ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു.

Post a Comment

Previous Post Next Post