റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും കുംബങ്ങൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കണം - കേരള റബ്ബർ ടാപ്പേഴ്സ് യൂനിയൻ സംസ്ഥാന പ്രതിനിധി സംഗമം
കേരളത്തിൽ ശക്തമായി പെയ്തു കൊണ്ടിരിക്കുന്ന വേനൽ മഴ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ വലിയ വറുതിയിലേക്ക് നീങ്ങുകയാണെന്ന് കേരള റബ്ബർ ടാപ്പേഴ്സ് യൂനിയൻ സംസ്ഥാന പ്രതിനിധി സംഗമം ആശങ്കപ്പെട്ടു.
കടുത്ത വേനൽ കാരണം രണ്ടു മാസമായി ടാപ്പിംഗ് മേഖല നിശ്ചലമാണ്. ജൂണിൽ റെയിൻ ഗാർഡിങ്ങ് ചെയ്യാനൊരുങ്ങി നിൽക്കുമ്പോൾ കൂനിന്മേൽ കുരുവെന്നോണം മഴ നിലക്കാതെ പെയ്തു കൊണ്ടിരിക്കുന്നത് സ്കൂൾ അധ്യയനം ആരംഭിക്കുന്ന ഘട്ടത്തിൽ ടാപ്പിംഗ് കുടുംബങ്ങളിൽ വലിയ ദുരിതം വരുത്തി വെക്കുമെന്ന് യോഗം വിലയിരുത്തി.
ഈ സന്നിഗ്ദ ഘട്ടത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം, തൊഴിലാളികളുടെ കുംബങ്ങൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതോടൊപ്പം നിത്യോപയോഗ സാധനങ്ങുടെ അനിയന്ത്രിത വിലക്കയറ്റവും കാരണം അഞ്ചു വർഷമായി തുടരുന്ന ഒരേ കൂലി നിരക്കിൽ നിന്നും നേരിയ വർദ്ധന നടപ്പിലാക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് ടി.കെ.മുഹമ്മദ് മാസ്റ്റർ അറിയിച്ചു.
മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ സംസ്ഥാന കമ്മറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഹനീഫ നെമ്മിനി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡണ്ട് ജലീൽ വെട്ടത്തൂർ സ്വാഗതവും ട്രഷറർ മജീദ് അലനല്ലൂർ നന്ദിയും പറഞ്ഞു. മലപ്പുറം ജില്ല ട്രഷറർ അഷ്കർ മുക്കട്ട പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ ഏലിയാസ്, ഷരീഫ് പാലക്കാട് ജില്ല സെക്രട്ടറി ഇസ്മയിൽ , കാസർഗോഡ് ജില്ലാ പ്രസിഡണ്ട് റെജി, കൊല്ലം ജില്ലാ പ്രസിഡണ്ട് അൽ ബക്കർ , പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രകാശ് എന്നിവർ ആശംസകൾ ആറിയിച്ചു.
Post a Comment