വാഹനത്തോടു ചേർത്ത് യുവതിയെ റോഡിൽ വലിച്ചിഴച്ച് പുരുഷൻമാർ; നടുക്കി വിഡിയോ ⚠️⚠️

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്നത്. ഡൽഹിയിലെ അമർ കോളനിയിൽ ഒരു യുവതിയെ രണ്ടു പുരുഷൻമാർ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ വിഡിയോയാണ് ഡൽഹി പൊലീസ് പുറത്തുവിട്ടത്.


വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വശത്തിലൂടെ യുവതിയെ റോഡിൽ വലിച്ചിഴക്കുന്നതാണ് വിഡിയോ.

കാറിൽ ഇരുന്നിരുന്ന യുവതി ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പുരുഷന്മാർ കാറിൽ കയറുകയും ഉടൻ തന്നെ വാഹനം എടുത്ത് യുവതിയെ കാറിനോടു ചേർത്ത് വലിച്ചിഴയ്ക്കുകയും ചെയ്തു. രണ്ടു ദിവസം മുൻപാണ് സംഭവം.

വീഡിയോ കാണാൻ ലിങ്കിൽ തൊടുക:-

‘അമർ കോളനി പരിസരത്ത് ഒരു വനിതയ്ക്കു നേരെ അതിക്രമമുണ്ടായി. ഒരു ബെലീനോ കാർ ഉപയോഗിച്ചാണ് അതിക്രമം നടന്നിരിക്കുന്നത്. അക്രമം നടന്ന ദിവസം തന്നെ കാർ കസ്റ്റഡിയിലെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.’– ഡൽഹി പൊലീസ് വ്യക്തമാക്കി.

ന്യൂസ്‌ & ഇമേജ് കടപ്പാട് :-

Post a Comment

Previous Post Next Post