കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുളങ്ങരതാഴയിൽ കഴിഞ്ഞ എൺപത്തിഒൻപത് ദിവസമായി സമരം നടത്തിവരുന്ന ആക്ഷൻ കമ്മറ്റി പ്രവർത്തകരെ മുഖ്യ പ്രതികളിലൊരാളായ സബീൽ തൊടുപോയിൽ എന്നയാളുടെ നേതൃത്വത്തിൽ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്ന് ഉച്ചക്ക് കുളങ്ങരത്താഴയിലാണ് സംഭവം. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലായി കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന കേസിലെ പ്രധാന പ്രതികളിലൊരാളാണ് സബീൽ. ഇയാൾ ജാമ്യത്തിലാനുള്ളത്. ഇന്ന് സമരം ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾക്ക് നേരെയാണ് ഇയാൾ അസഭ്യമായ രീതിയിൽ ആഗ്യം കാണിക്കുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത നിക്ഷേപകരായ സമരക്കാരെ സബീലും കൂട്ടരും കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കുളങ്ങര താഴയിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായി. കുറ്റ്യാടി സി ഐ ഫർഷാദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് ഇരു കൂട്ടരേയും പിരിച്ചുവിട്ടത്. സംഘർഷത്തിൽ പരിക്കുപറ്റിയവരെ കുറ്റ്യാടി ഗവർമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോടി കണക്കിന് രൂപയുടെ പണം തട്ടിയതിന് ശേഷവും സമൂഹത്തിൽ മാന്യമാരായി വിലസുന്ന ഇത്തരം ആളുകൾ സമാധാനപരമായി സമരം ചെയ്യുന്ന പാവപ്പെട്ട ഇരകൾക്ക് നേരെ പ്രകോപനപരമായി പെരുമാറുന്നതിൽ ഗോൾഡ് പാലസ് ആക്ഷൻ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമൂഹത്തിന്റെ ചില കോണുകളിൽ നിന്നെങ്കിലും ഇത്തരം കള്ള നാണയങ്ങൾക്ക് കിട്ടുന്ന പിന്തുണയാണ് ഇവർക്ക് ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നതിനു പ്രചോദനം ലഭിക്കുന്നതെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ ആരോപിച്ചു. കൺവീനർ സുബൈർ പി കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബൂബ് പി കെ, ഷമീമ ഷാജഹാൻ, എന്നിവർ സംസാരിച്ചു.
കുറ്റ്യാടി ഗോൾഡ് പാലസ് തട്ടിപ്പ് : സമരക്കാരെ കയ്യേറ്റം ചെയ്തു
Malayoram News
0
Post a Comment