ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ - സയൻസസ് പ്രവേശനത്തിനുള്ള രാജ്യാന്തര എൻട്രൻസ് എക്സാം ക്വാളിഫൈ ചെയ്ത മലയോരത്തിന്റെ ഏഴ് മിടുക്കികൾ 🔥🏆
ഇരിട്ടി:- രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എഴുതിയ എൻട്രൻസിൽ ആണ് മലയോര മേഖലക്കു അഭിമാനിക്കാവുന്ന നേട്ടം മലയോരത്തിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ കരസ്തമാക്കിയിരിക്കുന്നത്.
പേരാവൂർ സ്വദേശി റോസ്ബെൽ അന്ന, മാടത്തിൽ സ്വദേശി ശില്പ മരിയ ജോസ്, നടുവിൽ സ്വദേശി അഞ്ജലി സെബാസ്റ്റ്യൻ, പയ്യാവൂർ സ്വദേശി അയന എം എസ്, മാടത്തിൽ സ്വദേശി ആലീന ഷാജി, നടുവിൽ സ്വദേശി അബില ഷാജി, കീഴ്പള്ളി സ്വദേശി ആലീന സണ്ണി എന്നിവരാണ് എൻട്രൻസ് ക്വാളിഫൈ ചെയ്ത കണ്ണൂരിന്റെ മിടുക്കികൾ.
കണ്ണൂർ ജില്ലയിൽ നിന്നും സെലെക്ഷൻ നേടിയ ഏഴ് കുട്ടികളും മലയോരം ന്യൂസിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ട്.
സെലെക്ഷൻ കിട്ടിയ കുട്ടികളെ മലയോരം ന്യൂസ് കോർഡിനേറ്റർസ് വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ഒപ്പം മലയോരം ന്യൂസിന്റെ സ്നേഹോപകാരമായി മൊമെന്റോ അജിനോറ എൻട്രൻസ് ആക്കാദമി ഡയറക്ടർ എഡ്വിൻ സി ബെന്നി കുട്ടികൾക്ക് സമ്മാനിച്ചു.
ബാംഗ്ലൂരിലെ സെന്ററുകളിൽ വെച്ച് നടന്ന എക്സാം എഴുതിയ രാജ്യത്തെ അരലക്ഷത്തോളം കുട്ടികളെ പിന്നിലാക്കി ആണ് ഈ സുവർണനേട്ടം. ഓഗസ്റ്റ് ഒന്നിനു ഇവർ നഴ്സിംഗ് ബിരുദ ക്ലാസുകൾക്കായി ബാംഗ്ലൂരിൽ ജോയിൻ ചെയ്യും.
കഴിഞ്ഞ ജൂലൈ 30 നു ആയിരുന്നു കുട്ടികൾ മലയോരം ന്യൂസിന്റെ നേതൃതത്തിൽ എൻട്രൻസ് എക്സാം എഴുതിയത്. മലയോരത്തെ വിദ്യാർഥികൾക്കായി മലയോരം ന്യൂസ് പ്രത്യേക രെജിസ്ട്രേഷൻ ഡെസ്കും, എക്സാം എഴുതാനായി വാഹനസൗകര്യം, കുട്ടികളുടെ ആരോഗ്യം മുൻനിർത്തി യാത്രയിൽ ഉടനീളം സ്വയം പാകം ചെയ്ത ഭക്ഷണ സൗകര്യം, തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
തുടർ വർഷങ്ങളിൽ കൂടുതൽ കുട്ടികളെ നിമ്ഹാൻസ് എൻട്രൻസിലേക്ക് എത്തിക്കാൻ നിലവിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ നേതൃത്വത്തിൽ മലയോരം ന്യൂസ് ഹെല്പ് ഡസ്ക് ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിട്ടുണ്ട്.
👍
ReplyDeletePost a Comment