അനില്‍ ആന്റണി ബിജെപിയിലേക്ക്; പാർട്ടി ആസ്ഥാനത്തെത്തി, പത്രസമ്മേളനം ഉടൻ

 


മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 

ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. 

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കെപിസിസി സോഷ്യൽ മീഡിയ മുൻ കൺവീനറുമായ അനിൽ ആന്റണി ബിജെപിയിലേക്ക്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മണിക്ക് വാർത്താസമ്മേളനം വിളിക്കുകയും ചെയ്തിട്ടുണ്ട്. അനിൽ ആന്റണിയാണ് ബിജെപിയിൽ ചേരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അനിൽ ആന്റണി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മോദിയേക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ട അനിൽ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും അനിൽ ആന്റണി പുകഴ്ത്തുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post