കൈതപ്രം സ്വദേശി അമലിനെതിരെയാണ് യുവതിയുടെ പരാതിയിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തത്. ആറുമാസം മുന്പാണ് സംഭവം.
24 കാരിയെ വിവാഹ വാഗ്ദാനം നൽകി അമൽ പൈതൽമലയിലുള്ള റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് പ്രതി യുവതിയെ ഒഴിവാക്കുകയും വേറെ പ്രണയബന്ധത്തിലാകുകയും ചെയ്തു.
സംഭവം നടന്നത് കുടിയാൻമല സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കൂടുതൽ അന്വേഷണത്തിനായി കേസ് കുടിയാൻമല പോലീസിന് കൈമാറി.
Post a Comment