കേരള സ്റ്റോറി സിനിമയ്ക്കെതിരെ നാദാപുരം മണ്ണിൽ പ്രതിഷേധ കൊടുങ്കാറ്റ് തീർത്ത് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി
നാദാപുരം :
നുണ പ്രചരിപ്പിക്കുന്ന
കേരള സ്റ്റോറി സിനിമയ്ക്കെതിരെ എസ്ഡിപിഐ നാദാപുരം ടൗണിൽ വൻ റാലി സംഘടിപ്പിച്ച് പ്രധിഷേധ കൊടുങ്കാറ്റ് തീർത്തു.
നാദാപുരം അപ്പ കോത്ത് സ്ക്കൂൾ പരിസരത്ത് നിന്ന് തുടങ്ങിയ റാലി നാദാപുരം ഗവ: ഹോസ്പിറ്റൽ വഴി സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രധിഷേധ സംഗമം എസ് ഡി പി ഐ നാദാപുരം മണ്ഡലം പ്രസിണ്ടൻ്റ് CK അബ്ദുൽ റഹീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു
ഐക്യത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന കേരളത്തിൽ വിഭാഗീയതയുടെ വിത്തുപാകി വേരുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘപരിവാരം കേരള സ്റ്റോറി സിനിമയുമായി ഇറങ്ങിത്തിരിച്ചത്. ലോകരാജ്യങ്ങൾക്കു മുമ്പിൽ കേരളത്തെ അപമാനിച്ച കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച അണിയറ ശില്പികളെ അറസ്റ്റ് ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ,മണ്ഡലം വൈ: പ്രസിഡണ്ട് അയ്യൂബ്തീർച്ചിലോത്ത് ,ഓ ഹമീദലി, ഫൈൽ പാച്ചി ,ഫൈസൽകുമ്മം കോഡ് ,സമദ് നാദാപുരം, അഷ്റഫ് കായകൊടി, അഷ്റഫ് വളയം എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി
Post a Comment