: ഊമയായ 42-കാരിയെ വീട്ടിനകത്ത് കെട്ടിയിട്ട് ഉപദ്രവിച്ചതായ പരാതിയിൽ ന്യൂമാഹി പോലീസ് കേസെടുത്തു. സ്ത്രീയുടെ ഞരക്കം കേട്ട് ഉപ്പയും ഉമ്മയും ഉണർന്നപ്പോഴാണ് കെട്ടിയിട്ട നിലയിൽ മകളെ കണ്ടത്. ഷാൾ ഉപയോഗിച്ച് മുഖവും കൈയും ബെഡ്ഷീറ്റുകൊണ്ട് കാലും കെട്ടിയ നിലയിലായിരുന്നു.
മാതാപിതാക്കൾ ഒരു മുറിയിലും സഹോദരനും ഭാര്യയും മറ്റൊരു മുറിയിലും യുവതി ഹാളിലുമാണ് കിടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാവിന്റെ പരാതിയിൽ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. ബന്ധുവായ കൂത്തുപറമ്പ് സ്വദേശിയായ 50-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment