കണ്ണൂർ : തളിപ്പറമ്പിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ വളപട്ടണം സ്വദേശി ഷാമിൽ (38) ആണ് അറസ്റ്റിലായത്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് പരിചയം മുതലെടുത്ത് പെൺകുട്ടിയെ ബൈക്കിൽ കയറ്റി പറശിനിക്കടവ് സ്നേക്ക് പാർക്കിൽ എത്തിക്കുകയും സ്നേക്ക് പാർക്ക് സന്ദർശിച്ച് മടങ്ങുന്നതിനിടെ ബാറിൽ കയറി ബീയർ വാങ്ങിയ ഷാമിൽ ബീയർ നിരബന്ധിച്ച് പെൺകുട്ടിയെകൊണ്ട് കഴിപ്പിക്കുകയായിരുന്നു.
ബീയർ കഴിച്ച് പാതി മയക്കത്തിലായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാമിൽ അറസ്റ്റിലായത്. അതേസമയം ഷാമിൽ വിവാഹിതനാണെന്നാണ് വിവരം.
Post a Comment