പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ നിന്നു പുറപ്പെട്ട തീർഥാടക സംഘാംഗമായ യുവാവ് ചെന്നൈ മറീന ബീച്ചിൽ തിരമാലയിൽ പെട്ട രണ്ട് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ 18ന് വൈകിട്ട് 3.30ന് ആണ് സംഭവം. പെരുവണ്ണാമൂഴി വലിയവീട്ടിൽ ബിബിൻ വർഗീസ് (33) ആണ് തമിഴ്നാട് സ്വദേശികളായ 2 കുട്ടികളെ രക്ഷിച്ചത്.തിരമാലയിൽ പെട്ട കുട്ടികളുടെ അമ്മയെയും മറ്റാളുകൾ ചേർന്ന് രക്ഷിച്ച് കരയ്ക്ക് എത്തിച്ചു.11 അംഗ തീർഥാടക സംഘാംഗമായിരുന്ന ബിബിൻ സാന്തോം ബസലിക്ക സന്ദർശി ച്ച ശേഷം മറീന ബീച്ച് കാണുന്നതിനിടയിലാണു ആളുകളുടെ കരച്ചിൽ കേട്ട് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
രണ്ടര വർഷത്തെ കേരള ഫയർ ആൻഡ് റെസ്ക്യൂ ജോലിക്കിട യിൽ ലഭിച്ച പരിശീല നവും പരിചയവും രക്ഷാദൗത്യത്തിനു ഉപകാരപ്പെട്ടെന്നു ബി ബിൻ പറഞ്ഞു.
കോഴിക്കോട് ജവാഹർ നഗർ ജിഎസ്ടി ഓഫിസ് സീനിയർ ഓഡിറ്റ് അസിസ്റ്റന്റാണു ഇദ്ദേഹം.
Post a Comment