കണ്ണൂർ : ചിറക്കൽ വില്ലേജിലെ കുണ്ടൻചാൽ കോളനിയിൽ മനുഷ്യാവകാശ കമ്മിഷൻ ചൊവ്വാഴ്ച സന്ദർശനം നടത്തും. ഇവിടെ ഉരുൾപൊട്ടൽ ഭീഷണി കാരണം ജനജീവിതം അസാധ്യമായ സാഹചര്യത്തിൽ പുനരധിവാസമുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ പരിശോധിക്കാനാണ് കമ്മിഷൻ എത്തുന്നത്.
കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉച്ചയ്ക്ക് 12-ന് കുണ്ടൻചാൽ കോളനിയിലെത്തും. ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ചിറയ്ക്കൽ വില്ലേജ് ഓഫീസർ, ചിറയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി, വളപട്ടണം എസ്.എച്ച്.ഒ. എന്നിവരോട് സന്ദർശനവേളയിൽ രേഖകളുമായി കമ്മിഷനെ അനുഗമിക്കാൻ നിർദേശിച്ചിട്ടുണ്ട്.
വിഷയത്തിൽ പുനരധിവാസത്തിനുള്ള സഹായധനം അനുവദിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാനും കമ്മിഷൻ ദുരന്തനിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 2022 നവംബർ 26-ന് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഏപ്രിൽ 19-ന് കണ്ണൂരിൽ നടന്ന സിറ്റിങ്ങിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരാതിക്കാർ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കമ്മിഷൻ സ്ഥലം സന്ദർശിക്കുന്നത്.
സിറ്റിങ് നാളെ : മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് 24-ന് 10.30-ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
Post a Comment