ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള തുടർന്ന് ആശുപത്രിയിലായി. ഇവരെ കാണാനായി ദമ്പതികൾ പോകാൻ തയ്യാറെടുത്തു. സുഹൃത്തുക്കശായ മറ്റുചിലരും ആശുപത്രിയിൽ പോകാൻ എത്തി. ആളുകൾ കൂടുതലായതിനാൽ ഭർത്താവ് മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിലും ബന്ധുവിനും ഭർത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.
യാത്രാമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് 31കാരിയായ യുവതി നൽകിയ മൊഴിയിലുള്ലത്. ഇന്ധനം തീർന്നുപോയതു കൊണ്ടാണ് വൈകിയതെന്നാണ് പ്രതികൾ ആദ്യം ഭർത്താവിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയ ശേഷം യുവതി നടന്ന സംഭവങ്ങൾ ഭർത്താവിനെ അറിയിച്ചു.
തുടർന്ന് കോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു, ഭർത്താവിന്റെ പരാതിയുടെം യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
Post a Comment