കാഞ്ഞങ്ങാട് - പത്തനംതിട്ട കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി അറസ്റ്റിൽ 🔰⭕️



കണ്ണൂർ:  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. 

യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറിൽ വിളിച്ച് പരാതിപ്പെടുകയും വളാഞ്ചേരിയില്‍ വച്ചു പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Post a Comment

Previous Post Next Post