ആരോഗ്യ വകുപ്പിന് കീഴിലെ 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 2023 ഡിസംബര്‍ 31ന് 17 വയസ്സില്‍ കുറയുവാനോ കൂടുവാനോ പാടില്ല.
പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ Click Here To Apply ലഭിക്കും.
അപേക്ഷ ഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗകാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. ജൂണ്‍ 20ന് വൈകിട്ട് 5നകം അതാത് ജില്ലയിലെ നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കണം.
Post a Comment