പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വും കൗ​മാ​ര​ക്കാ​ര​നും പി​ടി​യി​ൽ - സംഭവം കണ്ണൂർ ജില്ലയിൽ 🔰⭕️


പാ​പ്പി​നി​ശേ​രി:
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വും കൗ​മാ​ര​ക്കാ​ര​നും പി​ടി​യി​ൽ. പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടു​കാ​ര​നെ​യും കൗ​മാ​ര​ക്കാ​ര​നെ​യു​മാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടുവ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സലിം​ഗി​നി​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്.

2020 ഒ​ക്‌ടോബ​ർ ഒ​ന്നു​മു​ത​ൽ മു​പ്പ​ത്തി​യൊ​ന്നു വ​രെ​യു​ള്ള ഒ​രു മാ​സ​കാ​ല​യ​ള​വി​ൽ പെ​ൺ​കു​ട്ടി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ വ​ള​പ​ട്ട​ണം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ​തി​നെ​ട്ടു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ‌ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൗ​മാ​ര​ക്കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Post a Comment

Previous Post Next Post