തലശ്ശേരി : ആയുര്‍വേദ തെറാപ്പിസ്റ്റായ യുവതി പീഡനശ്രമത്തിനിരയായ മസാജ് പാര്‍ലര്‍ പോലീസ് അടച്ചുപൂട്ടി. എൻസിസി റോഡിലെ ലോട്ടസ് സ്പായാണ് സിഐ എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അടച്ചുപൂട്ടിയത്.
ഇതിനിടയില്‍ പീഡനത്തിരയായ യുവതിയും മസാജ് പാര്‍ലറിലെ മറ്റ് ജീവനക്കാരികളും താമസിക്കുന്ന വീട്ടില്‍ കൂട്ടത്തല്ലും ജാതിപ്പേര് വിളിച്ച് അധിക്ഷേപവും അരങ്ങേറി. ഈ സംഭവത്തില്‍ ടൗണ്‍ പോലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
പീഡനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാറാല്‍ ചെമ്ബ്ര ദേവി കൃപയില്‍ രജിലേഷ് (29), സ്പാ മാനേജര്‍ ഇടുക്കി നെടുങ്കണ്ടം വെട്ടുകാവിങ്കല്‍ അനന്ദു (26) എന്നിവരെ കോടതി റിമാൻഡു ചെയ്തു.ഹിന്ദി സംസാരിക്കുന്ന ഒരു യുവതിയും പീഡനക്കേസില്‍ പ്രതിയാണ്. ജീവനക്കാരി കൂടിയായ ഇവരുടെ സഹായത്തോടെയാണ് പീഡനശ്രമമെന്നാണ് റിപ്പോര്‍ട്ട്.
Post a Comment