റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു : Accident


മൂവാറ്റുപുഴ : റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു. നിർമ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആർ നമിത (20) യാണ് മരിച്ചത്. വാളകം കുന്നയ്‌ക്കാല്‍ വടക്കേപുഷ്‌പകം വീട്ടിൽ രഘുവിൻ്റേയും ഗിരിജയുടേയും മകളാണ്. നമിതയുടെ കൂടെയുണ്ടായിരുന്ന വിദ്യാർഥിനി പൂവക്കുളം മണിമലയില്‍ എം ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജ് (20)ന് പരിക്കേറ്റു. മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിര്‍മ്മല കോളേജ് ജംഗ്‌ഷനിൽ ബുധൻ വൈകിട്ട് അഞ്ചോടെയാണ് അപകടം.

മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ഏനാനെല്ലൂർ സ്വദേശി ആൻസൻ റോയി (22)യ്‌ക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിനികളേയും ബൈക്ക് യാത്രക്കാരനേയും ഉടൻ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നമിത മരിച്ചു. മൃതദേഹം സ്വകാര്യ അശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനികളെ ഇടിച്ച ബൈക്ക് അമിത വേഗതയിലായിരുന്നു. നമിതയുടെ സഹോദരി: നന്ദിത.

Post a Comment

Previous Post Next Post