👉നമ്മളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് റിവേഴ്സ് ഗിയറിലെ മൂളൽ
.ചിലർക്ക് റിവേഴ്സ് ഗിയറിൽ വണ്ടിയോടിക്കുമ്പോൾ ആ മൂളൽ കേൾക്കുന്നത് തന്നെ ഒരു ഹരമാണ്.ഈ ശബ്ദത്തിന്റെ ഉറവിടം ഗിയർ ബോക്സാണ്. ഗിയർ എന്ന പല്ലുള്ള ചക്രങ്ങൾ നമുക്ക്അറിയാം
വാഹനങ്ങളിൽ രണ്ട് തരം ഗിയറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
📌മുന്നോട്ടുള്ള ചലനങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലിക്കൽ ഗിയറുകളും(helical gear),
📌പിന്നോട്ടുള്ള ചലനത്തിനുപയോഗിക്കുന്ന സ്‌ട്രൈയ്റ് കട്ട്(spur gears) ഗിയറും.
ഹെലിക്കൽ ഗിയറുകൾ ശ്രദ്ധിച്ചാൽ നമുക്കൊരു കാര്യം മനസ്സിലാകും അവയ്ക്ക് തമ്മിൽ എപ്പോഴും കൃത്യമായ ഒരു ബന്ധമുണ്ട്.അത് അവയുടെ ചരിവ് മൂലം ലഭിക്കുന്നതാണ്.അതായത് കറങ്ങുമ്പോൾ ഗിയറിലെ പല്ലിന്റെ പിടുത്തം ഒരറ്റത്ത് നിന്ന് തുടങ്ങി മറ്റേ അറ്റം വരെ കൂടിച്ചേരുകയാണ് ചെയ്യുന്നത്.
എന്നാൽ റിവേഴ്‌സ് ഗിയറായി ഉപയോഗിക്കുന്ന spur ഗിയറിൽ അങ്ങനെയല്ല.അതിൽ ഒരു ഗിയറിന്റെ പല്ല് അടുത്ത ഗിയറിലെ പല്ലുകൾക്കിടയിലെ കുഴിയിലേക്ക് വീഴുകയാണ്-ഒരു ചാട്ടം.ഈ ചാട്ടം ചെറിയ ശബ്ദത്തിന് കാരണമാകാറുണ്ട്.എഞ്ചിന് വേഗതകൂടുന്നതോടെ ഇത്തരം ചാട്ടങ്ങളുടെ നിരക്ക് കൂടുകയും ശബ്ദം ഒരു മൂളൽ പോലെ കേൾക്കുകയും ചെയ്യുന്നു.
ഇനി എന്തുകൊണ്ടാണ് spur ഗിയറുകൾ റിവേഴ്സ് ഗിയറായി ഉപയോഗിക്കുന്നു എന്നുചോദിച്ചാൽ ?
⚡1)റിവേഴ്സ് ഗിയറുകളും, മുന്നോട്ടുള്ള ഗിയറുകളും രണ്ട് വ്യത്യസ്ത സംവിധാനങ്ങളാണ് ഒന്നിൽ നിന്നും ബന്ധം വേർപ്പെടുത്തിയിട്ടാണ് അടുത്തിലേക്ക് പോകേണ്ടത്.ഇങ്ങനെ വേർപ്പെടാനും കൂടിച്ചേരാനും എളുപ്പമുള്ള രൂപഘടന spur ഗിയറിനാണ് .
⚡2) ചിലവും ഉപയോഗവും കുറവാണ്.

Post a Comment