ചെമ്പേരി : ജൂലൈ 28 മുതൽ ആഗസ്റ്റ് 8 വരെ ചൈനയിലെ ചെങ്ഡു ൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വനിതാ വിഭാഗം വോളിബോളിൽ മൽസരിക്കാൻ ചെമ്പേരി മിഡിലക്കയം സ്വദേശിനി ആതിര റോയി. വെണ്ണായപ്പിള്ളിൽ റോയിച്ചന്റെയും മരിയയുടെയും മകളായ ആതിര ചെന്നൈ SRM യൂണിവേഴ്സിറ്റി MSc രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്. ആതിരയെ കൂടാതെ ടീമിൽ 3 മലയാളി താരങ്ങൾ കൂടിയുണ്ട് .ശ്രുതി ലക്ഷ്മി (SRM), വീണ കെ, ആര്യ കെ (M G). മുൻ എംജി വനിതാ കോച്ച് അനിൽ കുമാർ ആണ് പരിശീലകൻ .ആദ്യമായാണു യൂണിവേഴ്സിറ്റി ഗെയിംസിൽ വനിതാ വിഭാഗം വോളിബോളിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി മൽസരിക്കുന്നത്
Post a Comment