സംഭവത്തിൽ ബംഗളൂരു എസ്ആർ നഗർ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവർ കുരുവെട്ടപ്പ അറസ്റ്റിലായി. മണിപ്പുർ കലാപത്തിനെതിരായ പ്രതിഷേധപ രിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്.
ഭയന്ന യുവതി വീടിന് 200 മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെട്ടു. ഇതിന് ശേഷം ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്തു. സുഹൃത്തിന്റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കുരുവെട്ടപ്പ ഡ്രൈവറായി എത്തിയത്.
പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോയെന്നും ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
Post a Comment