ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം കാരണങ്ങൾ ഇതാകാം : Periods

 

ആർത്തവം സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. ആർത്തവചക്രം ഭാവിയിലെ ഗർഭധാരണത്തിനായി ശരീരത്തെ തയ്യാറാക്കാൻ സഹായിക്കുന്നു. ഇത് യോനിയിൽ രക്തസ്രാവത്തിന് കാരണമാകുന്നതായി ഡോ. മാലിനി പറഞ്ഞു

ആർത്തവ ദിനങ്ങളിൽ ചിലർക്ക് അമിതരക്തസ്രവം ഉണ്ടാകാറുണ്ട്. മെനോറാജിയ അല്ലെങ്കിൽ അമിതമായ ആർത്തവ രക്തനഷ്ടം ഗൈനക്കോളജിക്കൽ രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ്. ഇന്ത്യയിൽ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ ആർത്തവ ക്രമക്കേടുകൾ സാധാരണമാണ്.

ആർത്തവ സമയത്ത് അമിതമായ രക്തസ്രാവത്തിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് ബംഗളൂരുവിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് വിഭാ​ഗം കൺസൾട്ടന്റ് ഡോ. മാലിനി ആർ.എസ് പറയുന്നു.

ആർത്തവം സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. ആർത്തവചക്രം ഭാവിയിലെ ഗർഭധാരണത്തിനായി നമ്മുടെ ശരീരത്തെ തയ്യാറാക്കാൻ സഹായിക്കുന്നു. ഇത് യോനിയിൽ രക്തസ്രാവത്തിന് കാരണമാകുന്നതായി ഡോ. മാലിനി പറഞ്ഞു. ഏഴ് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന രക്തസ്രാവത്തെയാണ് മെനോറാജിയ (Menorrhagia) എന്ന് പറയുന്നത്. 

ഓരോ നാലോ അഞ്ചോ മണിക്കൂർ കഴിയുമ്പോൾ സാനിറ്ററി പാഡുകൾ മാറ്റുന്നത് നല്ലതാണ്. എന്നാൽ നിങ്ങൾ ഓരോ രണ്ട് മണിക്കൂറിലും ഒന്നിൽ കൂടുതൽ പാഡുകളോ ടാംപോണുകളോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അമിത രക്തസ്രാവം ഉള്ളതായി സൂചിപ്പിക്കുന്നു. അമിതമായ രക്തനഷ്ടം വിളർച്ചയ്ക്ക് കാരണമാകും. ഇത് ബലഹീനത, ശ്വാസതടസ്സം, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഡോ.മാലിനി പറയുന്നു

❗അമിതമായ ആർത്തവ രക്തസ്രാവത്തിന് പിന്നിലെ കാരണങ്ങൾ...

⭕ഒന്ന്..

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ അമിതമായ ആർത്തവ രക്തസ്രാവത്തിന് കാരണമാകും.

⭕രണ്ട്...

ഗര്ഭപാത്രത്തിന്റെ ആന്തരിക പാളിയിലെ അസാധാരണമായ വളർച്ചയാണ് Uterine polyps എന്ന് പറയുന്നത്. ഇവ ഗുരുതരമായതോ ക്രമരഹിതമായതോ ആയ രക്തസ്രാവത്തിന് കാരണമാകാം.

⭕മൂന്ന്...

ഗർഭാശയ ഫൈബ്രോയിഡുകൾ കടുത്ത ആർത്തവ രക്തസ്രാവത്തിന് കാരണമാകും. 

ഹോർമോൺ ബാലൻസ് നിലനിർത്താനും ക്രമമായ ആർത്തവത്തെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുക. ആർത്തവത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഡോക്ടറോട് സംസാരിക്കാവുന്നതാണെന്നും ഡോ. മാലിനി പറഞ്ഞു..

Post a Comment

Previous Post Next Post