യാത്രക്കാരന്റെ ജീവനു രക്ഷകരായി സെന്റ് മേരീസ് ബസും ജീവനക്കാരും... St Marys Bus

 


ചെമ്പേരി : പാണത്തൂരിൽ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ ചെമ്പേരിയ്ക്കടുത്തു വെച്ച് ബസിൽ കുഴഞ്ഞുവീഴുകയും തുടർന്ന് അപസ്മാര ലക്ഷണങ്ങളോടെ രക്തം ഛർദ്ദിക്കുകയും ചെയ്ത യാത്രക്കാരനെ മറിച്ചൊന്ന് ചിന്തിക്കാതെ ബസിലെ ജീവനക്കാർ പൂപ്പറമ്പ ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് പാഞ്ഞെടുക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു...

ഇങ്ങനെയൊരു വേളയിൽ ഒട്ടും പതറാതെ ഉചിതമായ തീരുമാനമെടുത്ത പാണത്തൂർ - ഇരിട്ടി സെന്റ് മേരീസ് ബസിലെ ജീവനക്കാരായ ഡ്രൈവർ ചെറുപനത്തടി സ്വദേശി നൗഷാദിന്നും കണ്ടക്ടർ നല്ലോംപുഴ സ്വദേശി സോണിയ്ക്കും അഭിനന്ദനങ്ങൾ നേരുന്നു 

യാത്രക്കാരനെ ശേഷം തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post