ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിൽ ജിംനേഷ്യം ഒരുങ്ങുന്നു. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നാരായണ ഹാളിന്റെ ഒരു ഭാഗംആണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. വനിതകൾക്കായാണ് ജിംനേഷ്യം ഒരുങ്ങുന്നത്. ജിംനേഷ്യത്തിലേക്ക് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും എത്തിക്കഴിഞ്ഞു.
വനിതകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതി നായി വിശാലമായ സൗകര്യമാണ് നഗരസഭ ഒരുക്കുന്നത്. കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി ക്കൊണ്ടിരിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പറഞ്ഞു.
Post a Comment