എറണാകുളം മൂവാറ്റുപുഴയില്‍ വുമണ്‍ ഇന്ത്യ കാമ്പയിന് ഉദ്ഘാടനം ചെയയുകയായിരുന്നു ഇറോം ശര്‍മിള. കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നു ചോദിച്ച അവര്‍ കലാപത്തിന് പിന്നാലെ മണിപ്പുരിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വേദനയും ദുഃഖവുമുണ്ടെന്നും പറഞ്ഞു.
കലാപ കാലത്ത് മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ അരങ്ങേറി. ഇതൊന്നും മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേട്ടില്ല. അദ്ദേഹം യഥാര്‍ഥ നേതാവല്ല. കേന്ദ്രസര്‍ക്കാരിന്റെ പാവയാണ് എന്നും അവര്‍ വിമര്‍ശിച്ചു. മണിപ്പുരില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
താന്‍ ഇനി മണിപ്പുരിലേക്ക് മടങ്ങില്ലെന്നും മണിപ്പുരിനെ മനസില്‍ നിന്ന് മറക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. കുടുംബത്തോടൊപ്പം ബംഗളുരുവിലാണ് ഇറോം ശര്‍മിള ഇപ്പോള്‍.
Post a Comment