കുറ്റ്യാടി : കുറ്റ്യാടിലെ ഓട്ടോ
തൊഴിലാളിയും മുസ്ലിം
ലീഗ് പ്രവർത്തകനുമായ അടുക്കത്തെ
ജലീൽ മാമ്പറയെ
കുറ്റ്യാടി
അങ്ങാടിയിൽ വെച്ച്
മാരകായുധങ്ങളുമായി
ആക്രമിച്ച
പ്രതിയെ ഉടൻ അറസ്റ്റ്
ചെയ്യണമെന്ന് ജില്ലാ
മുസ്ലിം ലീഗ് ട്രഷറർ
സൂപ്പി നരിക്കാട്ടേരി,
മണ്ഡലം പ്രസിഡണ്ട്
മുഹമ്മദ് ബംഗ്ലത്ത്,
ജനറൽ സെക്രട്ടരി
എൻ.കെ. മൂസ മാസ്റ്റർ
എന്നിവർ ആവശ്യപ്പെട്ടു. രാത്രിയും ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് നേരെയുെണ്ടായ ആക്രമണം ഏറെ അപലപനീയമാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ജലീലിനെ ലീഗ് നേതാക്കൾ സന്ദർശിച്ചു. വി.പി.കുഞ്ഞബ്ദുല്ല
മാസ്റ്റർ, ടി.പി. അലി,
വി.കെ.കുഞ്ഞബ്ദുല്ല,
ടി.കെ.അഷ്റഫ്
കെട്ടിൽ അലി,
ഷരീഫ് മാസ്റ്റർ,
ജൈസൽ, ഷാനവാസ്
അലി കരിക്കണ്ടി,സജീർ കിളയിൽ എന്നിവരും പങ്കെടുത്തു.

Post a Comment