തൃശൂർ വെച്ച് നടന്ന 65 - മത് സംസ്ഥാന സ്കൂൾ അത് ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോൾ വോൾട്ടിൽ വെള്ളിമെഡൽ നേടിയ റൊണാൾഡ് റോയ് തായ്പുരയിടത്തിനെ കെ സി വൈ എം പശുക്കടവ് യൂണിറ്റ് ആദരിച്ചു . രാവിലെ 10 മണിക്ക് നടന്ന ചടങ്ങിനു വൈസ് പ്രസിഡന്റ് മരീന കപ്പലുമാക്കൽ സ്വാഗതം ആശംസിച്ചു . ഇടവക വികാരി ഫാ. ടിൽജോ പാറത്തോട്ടത്തിൽ റൊണാൾഡിന് അനുമോദനം നേർന്നു.സെക്രട്ടറി ജിതിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ അഖിൽ ചീരമറ്റത്തിൽ പൊന്നാട അണിയിച്ചു.മേഖലാ ട്രഷറർ അമൽ നൈനാച്ചൻ, അഖിൽ ചീരമറ്റത്തിൽ,എബിൻ പാറക്കൽ എന്നിവർ പ്രസംഗിച്ചു.
പോൾ വോൾട്ടിൽ വെള്ളിമെഡൽ നേടിയ റൊണാൾഡ് റോയ് തായ്പുരയിടത്തിനെ കെ സി വൈ എം പശുക്കടവ് യൂണിറ്റ് ആദരിച്ചു
Malayoram News
0

Post a Comment