തീവണ്ടിത്തിരക്കിൽലൈംഗികാതിക്രമങ്ങളും ⚠️⭕Train

തീവണ്ടിത്തിരക്കിൽ
ലൈംഗികാതിക്രമങ്ങളും: 20 ദിവസത്തിനുള്ളിൽ ആറ് കേസുകൾ

കണ്ണൂർ : തിരക്കിൽ ശ്വാസംമുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച് പരാതിനൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്.

ദക്ഷിണ റെയിൽവേയിൽ സ്ത്രീയാത്രക്കാർക്ക് നേരേയുണ്ടായ ലൈംഗികാതിക്രമങ്ങൾ കൂടുതൽ നടന്നത് കേരളത്തിലെ ഡിവിഷനകളിലാണ്. മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 313 കേസുകളിൽ 261 കേരളത്തിലായിരുന്നു.

ശനിയാഴ്ച രാത്രി എക്സിക്യുട്ടീവ് എക്സ്പ്രസിൽ (16307) ജനറൽ
സ്ത്രീയാത്രക്കാർക്ക് നേരേയുണ്ടായ ലൈംഗികാതിക്രമങ്ങൾ കൂടുതൽ നടന്നത് കേരളത്തിലെ ഡിവിഷനകളിലാണ്. മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 313 കേസുകളിൽ 261 കേരളത്തിലായിരുന്നു.

ശനിയാഴ്ച രാത്രി എക്സിക്യുട്ടീവ് എക്സ്പ്രസിൽ (16307) ജനറൽ കോച്ചിൽ രണ്ടു യുവതികൾക്ക് നേരേ അതിക്രമം നടന്നു. തലശ്ശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്സ്പ്രസിൽ (06456) യുവതിക്കുനേരേ ഉച്ചയ്ക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തി. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.

10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ (22637) ജനറൽ കോച്ചിലെ യാത്രക്കാരൻ യുവതിയോട് ശനിയാഴ്ച രാത്രി എക്സിക്യുട്ടീവ് എക്സ്പ്രസിൽ (16307) ജനറൽ കോച്ചിൽ രണ്ടു യുവതികൾക്ക് നേരേ അതിക്രമം നടന്നു.

തലശ്ശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്സ്പ്രസിൽ (06456) യുവതിക്കുനേരേ ഉച്ചയ്ക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തി. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.

10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ (22637) ജനറൽ കോച്ചിലെ യാത്രക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറി. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമം നേരിട്ടത്. എഗ്മാർ എക്സ്പ്രസിൽ (16160) നീലേശ്വരത്തേക്ക് യാത്ര ചെയ്യവെ യാത്രക്കാരൻ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി എക്സിക്യുട്ടീവ് എക്സ്പ്രസിൽ (16307) ജനറൽ കോച്ചിൽ രണ്ടു യുവതികൾക്ക് നേരേ അതിക്രമം നടന്നു.

തലശ്ശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്സ്പ്രസിൽ (06456) യുവതിക്കുനേരേ ഉച്ചയ്ക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തി. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.

10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ (22637) ജനറൽ കോച്ചിലെ യാത്രക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറി. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമം നേരിട്ടത്. എഗ്മാർ എക്സ്പ്രസിൽ (16160) നീലേശ്വരത്തേക്ക് യാത്ര ചെയ്യവെ യാത്രക്കാരൻ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post