മിസ് സൗത്ത് ഇന്ത്യ ഹർഷ ശ്രീകാന്ത് ആലക്കോടിന്റെ കൊച്ചുമകൾ 🔰💃💃




ആലക്കോട് : കൊച്ചിയിൽ നടന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ജേതാവായ ഹർഷ ശ്രീകാന്ത് ആലക്കോടിന്റെ കൊച്ചുമകൾ. മിസ് സൗത്ത് ഇന്ത്യയായതോടെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കയാണ് ഹർഷ.


ആലക്കോട് എൻ.എസ്.എസ്. ഹൈസ്കൂൾ മുൻ അധ്യാപിക ശാരദയുടെയും അധ്യാപകനായിരുന്ന പരേതനായ എം.പി.സുബ്രമണ്യൻ നമ്പൂതിരിയുടെയും കൊച്ചു മകളാണ് ഹർഷ. ഇവർ പിന്നീട് പാലായിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ഇവരുടെ മകൻ മജീഷ്യനും ആക്സിസ് ബാങ്ക് മാനേജരുമായ ശ്രീകാന്തിന്റെ മകളാണ് 21-കാരിയായ ഹർഷ. ചെന്നൈയിൽ മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. മോഡലിങ്ങ്, ഫാഷൻ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.








2023-ലെ മിസ് ക്വീൻ കേരള റണ്ണറപ്പായിരുന്നു. എല്ലാ വർഷവും അരങ്ങം ക്ഷേത്രോത്സവ സമയത്തും മറ്റ് വിശേഷാവസരങ്ങളിലും ആലക്കോട്ട് എത്താറുള്ള ഹർഷ ശ്രീകാന്തിന് സ്വീകരണം നൽകാനുളള ഒരുക്കത്തിലാണ് ആലക്കോട്ടെ സുഹൃദ് സംഘം.






Post a Comment

Previous Post Next Post