തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോൽത്സവ കായിക ഇനങ്ങളായ ഫുട്ബോൾ, ബാസ്കറ്റ് ബോൾ മത്സങ്ങൾ പെരുമ്പടവ് BVJMHSS ഗ്രൗണ്ടിൽ നടന്നു.
ഫുട്ബോളിൽ കുറുമാത്തൂരും ബാസ്കറ്റ്ബോളിൽ ചപ്പാരപടവും ചാമ്പ്യന്മാരായി.
കാലത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടിയുടെ ആദ്യക്ഷതയിൽ, മത്സര പരിപാടിയുടെ ഉത്ഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ നിർവ്വഹിച്ചു.
വാർഡ് മെമ്പർ ജ്യോതി ലക്ഷ്മി സ്വാഗതം പറഞ്ഞ പരിപാടിയിൽ, വാർഡ് മെമ്പർ റജി തെക്കൻ, പെരുമ്പടവ് ഗാന്ധി മെമ്മോറിയൽ വായന ശാല പ്രസിഡന്റ് ജോസഫ്, ഷമീം മാസ്റ്റർ, ഫാറൂഖ് പി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സമാപന പരിപാടി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ കൈപ്രത്തിന്റെ ആദ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം മൈമൂനത്ത്, വാർഡ് മെമ്പർ മനു തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ശശിധരൻ, സീനിയർ ക്ലർക്ക് ഷിജു, വി ഇ ഒ ഗീത പി പി, വി ഇ ഒ അജൻ, ബ്ലോക്ക് കോർഡിനേറ്റർ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പടവ് ചർച്ചിൽ ബ്രദേർസ് ക്ലബ്, ഗാന്ധി സ്മാരക വായന ശാല തുടങ്ങിയവർ മികച്ച സൗകര്യങ്ങൾ ആണ് തയ്യാറാക്കിയത്. ചർച്ചിൽ ബ്രദേർസ് ക്ലബ് ചെയർമാൻ ഷമീം നൽകിയ പിന്തുണയും സഹകരണവും പ്രത്യേകം അഭിന്ദിക്കപ്പെട്ടു.
ബ്ലോക്ക് മെമ്പർ ഉനൈസ് എരുവാട്ടി സമസ്ത മേഖലകളിലും നൽകിയ സംഘാടന മികവ് എടുത്തുപറയേണ്ടതാണ്. ബ്ലോക്ക് മെമ്പർ ഷീജ കൈപ്രത്ത് തുടക്കം മുതൽ എല്ലാ മേഖലകളിലും വിജയകരമായ നടത്തിപ്പ് ഉറപ്പിക്കാൻ ആവശ്യമായ ഇടപെടലുകളുമായി ഉണ്ടായിരുന്നു
Post a Comment