കണ്ണൂർ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും സാനിധ്യത്തിൽ ഡി പി സി ഹാളിൽ വെച്ച് ആയിരുന്നു വീഡിയോ പ്രകാശനം ചെയ്തത് .
കണ്ണൂർ ജില്ലാ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ശ്രീ അരുൺ ടി ജെ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ധനീഷ്, ജൂനിയർ സൂപ്രണ്ട് ശ്രീ ചിത്രൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ സുനിൽകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഭൂമിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ വിപത്താണെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു ഭൂമിയെ കൂടുതൽ മലിനമാക്കാതെ കൃത്യമായ രീതിയിൽ ബോട്ടിൽ ബൂത്തുക്കൾ പോലുള്ളവയിൽ നിക്ഷേപിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ ആണെന്നും ഉള്ള സന്ദേശമാണ് ഈ ഷോർട് ഫിലിം മുന്നോട്ടുവെക്കുന്നത്.
Post a Comment