കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻ ചക്രം ഓട്ടത്തിനിടയിൽ ഊരിത്തെറിച്ചു - ഡ്രൈവറുടെ വശത്തെ മുൻഭാഗത്തെ ടയറാണ് ഊരിപ്പോയത് ⚠️⭕ Tyre



ചെറുപുഴ : കെ.എസ്.ആർ.ടി.സി. ബസിന്റെ
മുൻവശത്തെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. രാജഗിരി-ചെറുപുഴ-പയ്യന്നൂർ റോഡിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ വശത്തെ മുൻഭാഗത്തെ ടയറാണ് ഊരിപ്പോയത്.

ടയർ റോഡരികിൽ വീണതോടെ ബസ് റോഡിന് നടുക്ക് മുൻവശം കുത്തിനിന്നും 14 വർഷം പഴക്കമുള്ള ബസാണ്. 2009-ലാണ് ബസ് രജിസ്റ്റർചെയ്തിട്ടുള്ളത്. ടയർ പിടിപ്പിച്ചിരുന്ന ഭാഗങ്ങളും താഴെ വീണുകിടക്കുന്നുണ്ട്. ബസിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി അരോപണമുണ്ട്

കയറ്റം കയറുന്നതിനിടയിലായതിനാൽ ബസിന് വേഗം കുറവായിരുന്നു. അതിനാലാണ് വൻ അപകടം ഒഴിവായത്. ഇവിടെ റോഡിന്റെ മറുഭാഗത്ത് വലിയ താഴ്ചയാണ്.

Post a Comment

Previous Post Next Post