ആലക്കോട്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് തല കേരലോത്സവം ആലക്കോട് എൻഎസ്എസ് സ്കൂൾ ഗ്രൗണ്ടിൽ വിജയകരമായി പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ്, ജോയിന്റ് ബി ഡി ഒ മാരായ ശശിധരൻ, തങ്കമ്മ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ്, എക്സ്റ്റൻഷൻ ഓഫീസർമാരായ രഞ്ജിത്ത്, ജയേഷ്, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരയ ഷിജു, വിഷ്ണു, സജിന, രാജേഷ്, അർച്ചന, സുബിൻ, അജൻ, അരുൺ, ബഷീർ, തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് ടീം ഒന്നടങ്കം മത്സരങ്ങളുടെ മികവാർന്ന നടത്തിപ്പ് ഉറപ്പാക്കാൻ രാവിലെ മുതൽ ഗ്രൗണ്ടിൽ സജീവമായിരുന്നു.
23ലധികം കായിക ഇനങ്ങൾ മികവാർന്ന മത്സര മുന്നേറ്റത്തോടെ പൂർത്തിയായി കഴിഞ്ഞു. എല്ലാ മത്സരങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സമഗ്ര പഞ്ചായത്തുകളിൽ നിന്നും സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയം.
നൂറുകണക്കിന് കായിക താരങ്ങൾ പങ്കെടുത്ത കായിക മാമാങ്കത്തിനാണ് ആലക്കോട് സാക്ഷ്യം വഹിച്ചത്.
Post a Comment