പുളിങ്ങോം സ്വദേശികളായ ഗർഭിണിയേയും ഭർത്താവിനെയും മഞ്ഞക്കാട് സ്വദേശി ആക്രമിച്ചതായി പരാതി 🔰⭕




ചെറുപുഴ: ഗർഭിണിയേയും
ഭർത്താവിനേയും ആസ്പത്രിയിലേക്ക് പോവുന്നതിനിടെ കാർ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. പുളിങ്ങോം ഇടവരമ്പ സ്വദേശി പുത്തേട്ടുകുന്നേൽ രഞ്ജിത്ത് (30), ഭാര്യ ജിസ്ന (25) എന്നിവർക്കാണ് പരിക്കേറ്റത്.

രഞ്ജിത്തിനെ ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച ജിസ്നയ്ക്കും പരിക്കേൽക്കുകയായിരുന്നു. ഇരുവരും ചെറുപുഴയിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ 10.45-ന് ഇടവരമ്പിലായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് മഞ്ഞക്കാട് സ്വദേശിയായ രാജീവൻ കാറിന് കുറുകെ ഓട്ടോറിക്ഷയിട്ട് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ചെറുപുഴ പോലീസ് കേസെടുത്തു.


Post a Comment

Previous Post Next Post