യുവതിയുടെ മരണം, ഭർത്തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി




ഓർക്കാട്ടേരി : യുവതിയുടെ മരണം ഗാർഹികപീഡനത്താലാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനെയെ (30) ആണ് തിങ്കളാഴ്ച രാത്രി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃമാതാവിൻ്റെയും സഹോദരിയുടെയും നിരന്തരപീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. അരൂരിലെ കുനിയിൽ താമസിക്കും പുളിയംവീട്ടിൽ അമ്മദ്- മറിയം ദമ്പതിമാരുടെ മകളാണ്. മകൾ: ഹന. സഹോദരിമാർ: സഹല, സെൻഹ.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കടമേരി ജുമാമസ്‌ജിദിൽ കബറടക്കി. ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post